പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്.......

ദോഹ:മേഖലയിലെ വെല്ലുവിളികൾക്കിടയിലും ജിബൂട്ടിയിലെ ദാമർജോഗ് (Damerjog) മേഖലയിൽ ഖത്തർ ചാരിറ്റിയുടെ ബൃഹത്തായ ഭവന പദ്ധതിയായ 'അഹ്ല ഖത്തർ വില്ലേജിന്' തറക്കല്ലിട്ടു. ജിബൂട്ടി നഗരവികസന-ഭവന നിർമ്മാണ മന്ത്രി ആമിന അബ്ദി ആദന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
അർഹരായ കുടുംബങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 80 ഭവന യൂണിറ്റുകളാണ് നിർമ്മിക്കുക.പ്രദേശത്തെ പ്രൈമറി സ്കൂളിൽ മൂന്ന് പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം, ഒരു പള്ളി, ഖുർആൻ പഠന കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ദാമർജോഗിലെ ഏകദേശം 3,500 ഓളം താമസക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം നേരിട്ട് ലഭിക്കും.സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഒരുക്കുന്നതിലൂടെ ദരിദ്ര കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പാക്കുകയാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്.ജിബൂട്ടിയിലെ ഖത്തർ എംബസി ചാർജ് അഫയേഴ്സ് മുഹമ്മദ് അൽ ദർഹം, ഖത്തർ ചാരിറ്റി ജിബൂട്ടി ബ്രാഞ്ച് ഡയറക്ടർ ഗാദ ഇസ്സുദ്ദീൻ അഹമ്മദ്, അർട്ട റീജിയൻ ഗവർണർ ഹസൻ ദബാലെ അഹമ്മദ് എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് അന്തസ്സായ ജീവിതസാഹചര്യം ഒരുക്കുന്നതിൽ ഖത്തർ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ജിബൂട്ടി മന്ത്രി ആമിന അബ്ദി ആദൻ നന്ദി അറിയിച്ചു. ......
ദോഹ: റോഡുകളിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്കും മറ്റ് വാഹനയാത്രക്കാർക്കും ശല്യമുണ്ടാക്കിയ 31 വാഹനങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. വാഹനമോടിച്ചവരെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
2007-ലെ 19-ാം നമ്പർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 58 പ്രകാരമാണ് നടപടി. ......
ദോഹ: കായിക നിക്ഷേപ രംഗത്ത് ഖത്തർ കൈവരിച്ച നേട്ടങ്ങൾ അറബ് ലോകത്തിന് മികച്ച മാതൃകയാണെന്ന് 'ഗ്രീൻ ടെന്റ്' ഓൺലൈൻ സെഷൻ വിലയിരുത്തി. ഖത്തർ ഫൗണ്ടേഷന്റെ (QF) 'എവരി സ്പ്രിംഗ് എ ഫ്ലവർ' പദ്ധതിയുടെ ഭാഗമായി നടന്ന എട്ടാമത് സെഷനിലാണ് കായിക നിക്ഷേപവും പ്രാദേശിക ഐക്യദാർഢ്യവും എന്ന വിഷയം ചർച്ച ചെയ്തത്.
രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിൽ 'സ്പോർട്സ് ടൂറിസം' വഹിക്കുന്ന നിർണ്ണായക പങ്കിനെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു. ......
ഹരിപ്പാട് : ചലനശേഷി നഷ്ടപ്പെട്ടവർക്കായി പത്ത് ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹയാനം പദ്ധതി. മസ്കറ്റ് ഗാല സെന്റ് മേരിസ് യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ഇലട്രിക്ക് വീൽചെയറുകൾ വിതരണം ചെയ്തത്.കാർത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: “മയക്കുമരുന്നിന് പകരമായി യുവാക്കൾ തിരഞ്ഞെടുക്കേണ്ടത് കായികമാണ്. അത്ലറ്റിക് ഗ്രൗണ്ടുകൾ ആരോഗ്യകരമായ കായിക സംസ്കാരം വളർത്താൻ സഹായിക്കും,” എന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. ......
കൊല്ലം: മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ കെ എസ് യു നേതാവ് ഡിജിപിക്ക് പരാതി നൽകി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയത്. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ട സംഭവത്തിൽ മന്ത്രിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
ഈ സംഭവം മന്ത്രിയുടെ ഭാര്യ നേരിൽ കണ്ടതായും തുടർന്ന് അവർ അടിയന്തര സേവനമായ 112-ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. ......
കൊച്ചി: പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് പിങ്ക് മൊബിലിറ്റി പദ്ധതി ആരംഭിച്ചു.വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പദ്ധതിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഈ പദ്ധതി ആരംഭിക്കും. ......
ട്രാവൻകൂർ സിമന്റ്സിന്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് .ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണെന്നും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സാധ്യമാകുന്ന എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ......